തുറവൂർ: കുത്തിയതോട് തഴുപ്പ് ശ്രീ ഗുരുദേവ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണ ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കലും സംഘടിപ്പിച്ചു. ശബ്ദകലാകാരൻ ദാമോദർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു..ലൈബ്രറി പ്രസിഡന്റ് വി.പ്രസന്നൻ അദ്ധ്യക്ഷനായി. അഡ്വ.ദീപ്ത് ദിനകർ, ലൈലാപ്രസന്നൻ, എ.എൻ.ഷണ്മുഖൻ, അശോകൻ പനച്ചിക്കൽ എന്നിവർ സംസാരിച്ചു.