adaas

മുഹമ്മ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പേരിൽ ബ്രോയിലർ ഫാമുകളിൽ കോഴികളെ കൂട്ടത്തോടെ കൊന്നതോടെ കഷ്ട‌ത അനുഭവിക്കുന്ന കോഴി കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കേരള പൗൾട്ടറി ഫാർമേഴ്‌സ് വെൽഫയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫാമുകൾ തുറന്ന് പ്രവർത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.പ്രസാദിന് നിവേദനം നൽകി. ഭാരവാഹികൾ : സിജാർ സ്നേഹസാന്ദ്രം (പ്രസിഡന്റ്), ഷാനവാസ് ഖാൻ കായംകുളം (വൈസ് പ്രസിഡന്റ്), വി.പി.ചിദംബരൻ പൊന്നാട് (സെക്രട്ടറി),ബെന്നി പാലയ്ക്കൽ (ജോയിന്റ്സെക്രട്ടറി),സുനിൽകുമാർ കഞ്ഞിക്കുഴി (ഖജാൻജി).