adew

മുഹമ്മ : ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനാപക്ഷാചരണവും കെ.ദാമോദരൻ അനുസ്മരണവും ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കെ.ദാമോദരൻ ത്യാഗോജ്വലമായ ജിവിതത്തിലൂടെ ജനമനസുകളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്വാൻ കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.ടി.ഭാസ്ക്കരൻ കെ.ദാമോദരൻ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.നന്ദകുമാർ, മുഹമ്മ രവീന്ദ്രനാഥ്, എസ്.വി.ബാബു, വി.ടി.വിജയൻ, പി.വി.ദിനേശൻ, എം.സി.അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.