കുട്ടനാട് : വൃക്കരോഗത്തെ തുടർന്ന് കഴിഞ്ഞ ഒരുവർഷമായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിൽ കഴിയുന്ന മജേഷിന്റെ ചികിത്സയ്ക്കായി തലവടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡുകളിൽ നിന്ന് സമാഹരിച്ച തുക പ്രസിഡന്റ് ഗായത്രി ബി.നായർ മജേഷിന്റെ പിതാവ് മനോഹരന് കൈമാറി.
വൈസ് പ്രസിഡന്റ് ജോജി എബ്രഹാം അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സുജി സന്തോഷ്, കൊച്ചുമോൾ ഉത്തമൻ, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത് ,പഞ്ചായത്തംഗം ജോജി ജെ.വൈലപ്പിള്ളി, സതീശൻ എന്നിവർ പങ്കെടുത്തു.