photo

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത തുടങ്ങി. കർഷക സഭയും വിള ഇൻഷുറൻസ് വാരാചരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ജ്യോതിഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എസ്.ദിവ്യശ്രീ വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങൾ, കാർഷിക വികസന സമിതിയംഗങ്ങൾ, കേരസമിതി കൺവീനർമാർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിവിധയിനം നടീൽ വസ്തുക്കൾ കർഷകർക്ക് വിതരണം ചെയ്തു.