മാന്നാർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി റോട്ടറി ക്ലബ് ഒഫ് മാന്നാറിന്റെ പുതിയ ഭാരവാഹികൾ നാളെ ചുമതല ഏൽക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. പ്രസിഡന്റ് കെ.ജി.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും .പുതിയ പ്രസിഡന്റായി കെ.സോമനാഥൻ നായർ സ്ഥാനമേൽക്കും. സ്ഥാനാരോഹണ ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ശിരീഷ് കേശവൻ മുഖ്യാതിഥിയാകും. അസി.ഗവർണർ റെജി ജോൺ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ വീൽ ചെയറുകൾ വിതരണം ചെയ്യും. പി.എസ്.സി മെമ്പർ സി.ജയചന്ദ്രൻ, ക്ഷീര-കാർഷിക രംഗത്തുനിന്നും അനിൽ അമ്പാടി, കലാരംഗത്ത് നിന്നും അനു അനന്തൻ എന്നിവരെ ആദരിക്കും. ഭാരവാഹികളായി കെ.സോമനാഥൻ നായർ (പ്രസിഡൻറ്), ടൈറ്റസ് കുര്യൻ (സെക്രട്ടറി), സോണി അലക്സ് (ട്രഷറർ), അജിത്ത് പഴവൂർ (വൈസ് പ്രസിഡന്റ്), രതീഷ് മാച്ചുട്ടിൽ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മുൻ അസി.ഗവർണർ ഡോ.പ്രകാശ് വി.കൈമൾ, കെ.സോമനാഥൻ നായർ, ടൈറ്റസ് പി.കുര്യൻ, അജിത്ത് പഴവൂർ, രതീഷ് മാച്ചുട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.