കുട്ടനാട്: റേഷൻ വ്യാപാരികളുടെ വേതനം വർദ്ധിപ്പിക്കുക, കേരളത്തിലെ റേഷൻ വ്യാപാരികളോട് കേന്ദ്രഗവൺമെന്റ് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 8,9 തീയതികളിലായി തിരുവനന്തപുരത്ത് സംഘടിപ്പിച്ചിട്ടുള്ള രാപകൽ സമരത്തിന്, മുന്നോടിയായി മങ്കൊമ്പ് ബ്ലോക്ക് ജംഗ്ക്ഷനിൽ നിന്ന് കുട്ടനാട് താലൂക്ക് ആസ്ഥാനത്തേക്ക് നടന്ന വിളംബര ജാഥ സംസ്ഥാന വൈസ് ചെയർമാൻ ജോസ് കാവനാട് ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് ചെയർമാൻ എം.വിശ്വനാഥപിള്ള അദ്ധ്യക്ഷനായി. തോമസ് മാത്യു, എൻ.കെ.വേണുഗോപാൽ, ഷാജി ജോസഫ്, ജോർജ് തോമസ്, രാജേന്ദ്രകുമാർ, രാജുകട്ടത്തറ തുടങ്ങിയവർ സംസാരിച്ചു.