photo


ആലപ്പുഴ : അടുത്തമാസം 29, 30 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ 38-ാoസംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സംവിധായകൻ ഫാസിൽ നിർവഹിച്ചു. എ.എം.ഷിറാസ് അദ്ധ്യക്ഷത വഹിച്ചു. പയസ് നെറ്റോ, ജെ.മധുലാൽ, എം.മൈമൂനത്ത്, കെ.മോഹനൻ ഉണ്ണിത്താൻ, ആർ.സുരേന്ദ്രൻ, പി.ജെ. തങ്കച്ചി എന്നിവർ സംസാരിച്ചു. സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിലാണ് കണ്ണൂർ കണ്ണപുരം ഈസ്റ്റിലെ വി.വി.കൃഷ്ണൻ തയ്യാറാക്കിയ ലോഗോ തിരെഞ്ഞെടുത്തത്.