ghh

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ 4340-ാം നമ്പർ കാർത്തികപ്പള്ളി ടൗൺ ശാഖയിൽ നടന്ന പഠനോപകരണ വിതരണവും അനുമോദനവും യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പി.എൻ.കരുണാകരൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ആർ. വിജി സ്വാഗതവും വൈസ് പ്രസിഡന്റ് സി.ഷിജി നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളായ റെജി കുമാർ, വിഭാ ശശിദരൻ എന്നിവർ സംസാരിച്ചു.