ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ നഗരസഭ ചെയർമാൻ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് യുവമോർച്ച ഹരിപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരിഗോവിന്ദ്, മണ്ഡലം അദ്ധ്യക്ഷൻ ശരത്, സംസ്ഥാന കമ്മിറ്റി അംഗം അഖിൽ, ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് മുരളി തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
യുവമോർച്ച ഹരിപ്പാട് മണ്ഡലം അധ്യക്ഷൻ ശരത് ആർ.ഹരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് യുവമോർച്ച ജില്ലാ അധ്യക്ഷൻ അഡ്വ. എസ്. ഹരിഗോവിന്ദ് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി മണ്ഡലം അധ്യക്ഷൻ ജെ .ദിലീപ്, പാർലമെന്ററി പാർട്ടി നേതാവ് പി.എസ്.നോബിൾ എന്നിവർ സംസാരിച്ചു.