ഹരിപ്പാട്: ആറാട്ടുപുഴ തറയിൽ കടവിലെ ഗവ. ഹോമിയോ ആശുപത്രി വളപ്പിൽ നിന്നു നിർമ്മാണ സാമഗ്രികൾ മോഷണം പോയി. കെട്ടിടം നവീകരിച്ച ശേഷം അവശേഷിച്ച ഇരുമ്പ് സാധനങ്ങൾ ആശുപത്രി വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏകദേശം 150 കിലോയോളം ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.