ചേർത്തല : എസ്. എൻ. ഡി.പി. യോഗം 519ാം തൈക്കൽ ശാഖയിൽ സി. കേശവൻ കുടുംബ യൂണിറ്റ് വാർഷികവും തെരെഞ്ഞെടുപ്പും ഞായർ വൈകിട്ട് 3ന് നടക്കും. ജോയിന്റ് കൺവീനർ ഗീത സ്വാഗതം പറയും. കൺവീനർ പി. ഷൈല അധ്യക്ഷത വഹിക്കും. ചേർത്തല യൂണിയൻ എംപ്ലോയീസ് ഫോറം പ്രസിഡന്റ്‌ തേജസ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി കെ. ജി. ശശിധരൻ മുതിർന്ന പൗരന്മാരെ ആദരിക്കും. യൂണിയൻ കമ്മിറ്റി മെമ്പർ റ്റി. എം.ഷിജിമോൻ ചികിത്സാ സഹായം വിതരണം ചെയ്യും. എസ്. മോഹനൻ കണക്കവതരിപ്പിക്കും. പ്രസിഡന്റ്‌ എം. പി. നമ്പ്യാർ, റ്റി. എം. സജു , ബിന്ദു സുരേഷ്, പ്രസന്ന എന്നിവർ സംസാരിക്കും.