ആലപ്പുഴ : കയർവ്യവസായ പ്രതിസന്ധി പരിഹരിക്കാനും ചെറുകിട ഉത്പാദകരേയും തൊഴിലാളികളേയും, കയർമേഖലയിലെ സഹകരണസംഘങ്ങളേയും സംരക്ഷിക്കാനും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. ചെറുകിട കയർഉത്പന്ന നിർമ്മാണസംഘങ്ങൾക്ക് കയർ കോർപ്പറേഷൻ 25കോടിയിലധികം രൂപയും കയർപിരി സംഘങ്ങൾക്ക് കയർഫെഡ് 12 കോടിയിലധികം രൂപയും നൽകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓണക്കാലത്തെ മുൻനിർത്തി കയറും കയറുല്പന്നങ്ങളും സംഭരിക്കുന്നതിന് സർക്കാർ കയർകോർപ്പറേഷനും സാമ്പത്തികസഹായം നൽകണമെന്നും ആവശ്യപ്പെട്ടു.