ആലപ്പുഴ : കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ സമരപരിപാടികൾ വിശദീകരിക്കാൻ കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ യൂണിറ്റിൽ 27ന് ജനറൽബോഡി യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
യൂണിറ്റ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.രാധാകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗം ജി.തങ്കമണി , ട്രഷറർ എം.പി. പ്രസന്നൻ, എ. ബഷീർകുട്ടി , കെ.എം.സിദ്ധാർത്ഥൻ, ഇ.എ.ഹക്കീം, എം.ജെ.സ്റ്റീഫൻ, എം.പുഷ്പാംഗദൻ, എ.എസ്.പത്മകുമാരി, പി.കെ.നാണപ്പൻ , ബി.രാമചന്ദ്രൻ, എസ്.സുരേന്ദ്രൻ, പി.രത്നമ്മ എന്നിവർ സംസാരിച്ചു.