അമ്പലപ്പുഴ: പുറക്കാട് ഗവ.ഐ.ടി.ഐയിലേക്ക് 2024-25 വർഷത്തിൽ വെൽഡർ(എൻ.എസ്.ക്യു.എഫ്), ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ(എൻ.എസ്.ക്യു. എഫ്) എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 12 വരെയും, അപേക്ഷ സമർപ്പിച്ചവർക്കുള്ള അസൽ രേഖ പരിശോധനാ തീയതി 15 വരെയും ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക്: 0477 229 8118, 9495872011.