അമ്പലപ്പുഴ : എക്സൈസ് ജില്ലാ വിമുക്തി മിഷനും, കുടുംബശ്രീ മിഷനും, ഡോൺ ബോസ്കോ ഡ്രീം പദ്ധതിയും സംയുക്തമായി ചേർന്ന് നടത്തുന്ന ദ്വിദിന ശില്പശാല എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. വിനോകുമാർ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഡ്രീം പ്രൊജക്ട് ഡയറക്ടർ ഫാ.ആന്റണി വയലാട്ട് അദ്ധ്യക്ഷനായി . എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ. പി. സിബി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സുനിത മിഥുൻ എന്നിവർ സംസാരിച്ചു. ജില്ലാ വിമുക്തി കോ-ഓർഡിനേറ്റർ അഞ്ജു.എസ്.റാം സ്വാഗതവും ഡ്രീം ആലപ്പുഴയുടെ ജില്ലാ കോ-ഒർഡിനേറ്റർ ജോർജിയ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. പരിശീലനത്തിന് സൈക്കോതെറാപ്പിസ്റ്റ് സജി ആന്റണി നേതൃത്വം നൽകി.