ആലപ്പുഴ: 2023 ഡിസംബർ 31 വരെ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിലെ ഗുണഭോക്താക്കൾ, ആഗസ്റ്റ് 24 വരെ അക്ഷയ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ജൂൺ 25ന് മുൻപ് മസ്റ്ററിംഗ് ചെയ്ത ഗുണഭോക്താക്കളും പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താൻ കഴിയാത്തവർ ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം.