ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ 70-ാമത് നെഹ്റുട്രോഫി ജലോത്സവത്തിനു മുന്നോടിയായി സാംസ്‌കാരിക പരിപാടികൾ, സാംസ്‌കാരിക ജാഥ എന്നിവ ഏകോപിപ്പിക്കുന്നതിനായി നഗരസഭയിൽ വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചു. കമ്മിറ്റിയുടെ രക്ഷാധികാരികളായി കെ.സി.വേണുഗോപാൽ എം.പി, എം.എൽ.എ മാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, കളക്ടർ അലക്‌സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ ചുമതല വഹിക്കും. എട്ട് സബ് കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർമാർ, എ.എൻ. പുരം ശിവകുമാർ, മുട്ടാർ ഗോപാലകൃഷ്ണൻ, ശിവകുമാർ ജഗ്ഗു, ജയമോഹൻ, സിദ്ധാർത്ഥൻ, ടി.ബി.ഉദയൻ, കുര്യൻ ജംയിംസ്, ബീന റസാഖ്, ജോണി സെബാസ്റ്റ്യൻ, ആർ.അനിൽകുമാർ, ബെന്നി, പ്രദീപ് കൂട്ടാല, ബി.അഫ്‌സൽ, നിസാം വലിയകുളം എന്നിവരെയും 52 കൗൺസിലർമാരെയും വിവിധ സബ് കമ്മറ്റികളിൽ അംഗങ്ങളായും തീരുമാനിച്ചു.