അമ്പലപ്പുഴ: കടലിലേക്ക് ഇറക്കുന്നതിനിടെ എൻജിന്റെ പ്രവർത്തനം നിലച്ച വള്ളം കുറ്റൻ തിരയിൽപ്പെട്ടു. മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ പുന്നപ്ര നർബോന പടിഞ്ഞാറ് തീരത്തായിരുന്നു സംഭവം. ഒന്നാംവാർഡ് പൂന്തരശ്ശേരിൽ തങ്കച്ചന്റെ 'ഇയാൻ' എന്ന നീട്ടുവല വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് രണ്ടുപേർ കടലിൽ വീണെങ്കിലും നീന്തി രക്ഷപ്പെടുകയായിരുന്നു. തൊഴിലാളികൾ ഏറെനേരം പരിശ്രമിച്ചാണ് പിന്നീട് എൻജിൻ പ്രവർത്തിപ്പിച്ചത്.