ആലപ്പുഴ: കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ കർഷകൻ വി.പി.സുനിൽ നടത്തുന്ന ഓണക്കാല പൂകൃഷിക്ക് തുടക്കമിട്ടു. ചെണ്ടുമല്ലിയും സൂര്യകാന്തിയും വാടാമുല്ലയും തുമ്പയും ചേർന്ന് മുപ്പതിനായിരം തൈകളാണ് നടുന്നത്. തൈനടീൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ:എം സന്തോഷ് കുമാർ, ജ്യോതിമോൾ, മിനി പവിത്രൻ, കൃഷി ഡയറക്ടർ സുജാ ഈപ്പൻ, എ.ഡി.എ ഷീജ, കൃഷി ഓഫീസർ റോസ്മി ജോർജ്ജ്, എസ്.ഡി അനില, ലിൻഡ തുടങ്ങിയവർ പങ്കെടുത്തു.