ആലപ്പുഴ: എസ്.സി, എസ്.ടി കുട്ടികൾക്ക് പഠനത്തിനായുള്ള മേശയും കസേരയുടെയും വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു.
വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ അടങ്കലിൽ 160 വിദ്യാർത്ഥികൾക്ക് മേശയും കസേരയുമാണ് വിതരണം നടത്തിയത്. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ നസീർപുന്നക്കൽ സ്വാഗതം പറഞ്ഞു.സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.ജി.സതീദേവി, എം.ആർ.പ്രേം, കൗൺസിലർമാരായ പി.രതീഷ്, ബീനരമേശ്, എ.ഷാനവാസ്, ബി.നസീർ, പി.റഹിയാനത്ത്, ഹെലൻ ഫെർണാണ്ടസ്, രമ്യ സുർജിത്, എലിസബത്ത്, ജ്യോതി പ്രകാശ്, ക്ലാരമ്മ പീറ്റർ, പദ്ധതി നിർവ്വഹണ ഓഫീസർ നസിയ, എസ്.സി പ്രെമോട്ടർമാരായ നീതു നീലാംബരൻ, അമലു.എസ്.ചന്ദ്രൻ, സി.വി.രശ്മി തുടങ്ങിയവർ പങ്കെടുത്തു.