തമ്പകച്ചുവട് : മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്, ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ച്, മണ്ണുഞ്ചേരി ഗവ.സിദ്ധ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് വെൽനസ്സ് സെന്റർ, നാഷണൽ ആയുഷ് മിഷൻ, സിദ്ധാ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ സൌജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് നടക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസി‌ഡന്റ് ടി.വി.അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. സൗജന്യ നേത്ര പരിശോധനയും ഉണ്ടായിരിക്കും.