ചേർത്തല: കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെമിനാർ, ബോധവത്കരണ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ആശുപത്രി അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രതാപൻ ലഹരി വിരുദ്ധ സന്ദേശം നൽകി. കെ.വി.എം കോളേജ് ഒഫ് നഴ്സിംഗിലെ വിദ്യാർത്ഥിനികൾ ബോധവത്കരണ കലാ പരിപാടികൾ അവതരിപ്പിച്ചു.അസി.മാനേജർ ആശാലത, മാർക്കറ്റിംഗ് പി.ആർ.ഒ സാജൻ, നഴ്സിംഗ് കോളേജിലെ അദ്ധ്യാപിക വി.പി.പ്രിനു എന്നിവർ നേതൃത്വം നൽകി.