ഹരിപ്പാട് : ഹരിപ്പാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി 2022-2024 ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ഹരിപ്പാട് പൊലീസ് സബ് ഇൻസ്പെക്ടർ ഷൈജ ഇ. എസ് സല്യൂട്ട് സ്വീകരിച്ചു. സി.ഐമാരായ ഷീജാർ, സജാദ്, ശ്രീജ എന്നിവർ പാസിംഗ്ഔട്ട് പരേഡിന് നേതൃത്യം നൽകി. സി.പി.ഒ ബിജി.പി, എ.സി.പി.ഒ തസ്നി, പ്രഥമാദ്ധ്യാപകൻ എസ് .ശശീകുമാർ, പി.ടി.എ പ്രസിഡന്റ് ബി. കൃഷ്ണകുമാർ, എസ്.എം.സി ചെയർമാൻ ജി .അനിൽകുമാർ, സീനിയർ അദ്ധ്യാപിക ബീനാ ഡാനിയേൽ, ജോണി എം.ജോർജ്ജ് എന്നിവർ സംസാരിച്ചു.