ഹരിപ്പാട്: ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹരിപ്പാട് മണ്ഡലത്തിലെ വിവിധ തോടുകളിലെ നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല എം.എൽ.എ യുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി റോഷ് അഗസ്റ്റിന്‍ നിയമഭയെ അറിയിച്ചു. പ്രതിസന്ധിക്കും, വെള്ളപ്പൊക്കത്തിനും, പരിഹാരം കാണുന്നതിനായി കരുവാറ്റ പഞ്ചായത്തിലെ ഇടത്തോടായ കൊച്ചാലപ്പുഴ തോടിന്റെ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് 2023-24 ബഡ്ജറ്റ് സ്പീച്ചിൽ ഉൾപ്പെടുത്തി 97 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും, ഈ പ്രവൃത്തി പുരോഗമിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. സ്പീച്ചിൽ ഉൾപ്പെടുത്തി 5 പ്രവൃത്തികൾക്കായി 499 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.