ഹരിപ്പാട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച 'ഭക്ത സുഖദം ക്ഷേത്രദർശനം' എന്ന പരിശീലന പരിപാടിയുടെ ഹരിപ്പാട് ഗ്രൂപ്പ് തല ഉദ്ഘാടനം നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ദേവസ്വം ബോർഡ് അംഗം അഡ്വ. എ .അജികുമാർ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ പി.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.നന്ദകുമാർ ക്ലാസുകൾ നയിച്ചു. ദേവസ്വം ബോർഡ് കൾച്ചറൽ ഡയറക്ടർ റെജിലാൽ, അസി.കമ്മീഷണർ എസ്.സുചീഷ് കുമാർ, നങ്ങ്യാർകുളങ്ങര ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ശ്രീലേഖ ആർ.പണിക്കർ , സുനിൽകുമാർ, അനു നാരായണൻ, പ്രകാശ് എന്നിവർ സംസാരിച്ചു.