മാങ്കാംങ്കുഴി : വെട്ടിയാർ കോട്ടാലേത്ത് ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ സമർപ്പണവും പുന:പ്രതിഷ്ഠയും നാളെ രാവിലെ 11. 25 ന് നടക്കും. ഇന്ന് രാവിലെ മഹാഗണപതി ഹോമം ,ജീവ കലശവും ശയ്യയിലേക്ക് എഴുന്നുള്ളിക്കൽ, വൈകിട്ട് താഴികക്കുടം പ്രതിഷ്ഠ അധിവാസഹോമം, ദിവ്യ കലശം. വൈകിട്ട് 7 ന് സ്നേഹാദരവ് ക്ഷേത്ര രക്ഷാധികാരി ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ ശശി ഉജ്ജയിനി അദ്ധ്യക്ഷത വഹിക്കും. വടക്കൻ പറവൂർ രാകേഷ് തന്ത്രി മുഖ്യാതിഥിയാകും. സുധാകരൻ,എം .എൻ.ശിവദാസൻ, കൃഷ്ണമ്മ ശിവരാമൻ, മധുസൂദനൻ എന്നിവർ സംസാരിക്കും. വാസുദേവൻ സ്വാഗതവും ശ്യാമള നന്ദിയും പറയും.
നാളെ രാവിലെ മഹാഗണപതി ഹോമം, പീഠപ്രതിഷ്ഠ തുടർന്ന് പുന:പ്രതിഷ്ഠ,ജീവ കലശാഭിഷേകം,ഉപദേവതകളുടെ പ്രതിഷ്ഠ .
ക്ഷേത്രതന്ത്രി വടക്കൻപറവൂർ രാകേഷ് തന്ത്രി,ക്ഷേത്ര മേൽശാന്തി കളിയ്ക്കും ,കാലായിൽ സുനിൽ തിരുമേനി, ക്ഷേത്ര ദൈവജ്ഞൻ തൃക്കുന്നപ്പുഴ ഡോ.ഉദയകുമാർ,ക്ഷേത്ര സ്ഥപതി പാമ്പാക്കുട ശിവൻ ,ക്ഷേത്ര ഉപദേശകൻ കാരാഴ്മ ബിജു കുമാർ, ക്ഷേത്ര ശില്പികളായ പ്രകാശ് പണിക്കർ,മൈലാടി മുരുകൻ, ക്ഷേത്ര തച്ചൻ തൃപ്പൂണിത്തുറ ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.