s

ആലപ്പുഴ: വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ല സാക്ഷരത മിഷന്റെ നേതൃത്വത്തിൽ പ്രേരക് സംഗമവും വിരമിച്ച പ്രേരകുമാരെ ആദരിക്കലും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. 2017 മുതൽ ജില്ലയിലെ തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്നും വിരമിച്ച 30 പ്രേരക്മാരെയാണ് ആദരിച്ചത്. ചടങ്ങിൽ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് വിരമിച്ച പ്രേരകുമാർക്ക് ഉപഹാരം നൽകി. സെക്രട്ടറി കെ.ആർ.ദേവദാസ്, അംഗം അഞ്ജു.എസ്. ഉദയനൻ, എസ്.സുജാത. ബാബു, കൊച്ചുറാണി മാത്യു, എസ്.ലേഖ എന്നിവർ സംസാരിച്ചു.