sc

മുഹമ്മ: സ്‌കൂൾ അടുക്കളയിലേക്ക് ഒരു കുട്ട പച്ചക്കറികൾ കൈമാറി മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിൽ ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് ടീം രൂപീകരണം ഉദ്ഘാടനം ചെയ്​തു.

ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സി. ജയന്തി ഉദ്ഘാടനം ചെയ്​തു. ഡോക്ടേഴ്​സ് ദിനാചരണത്തിന്റെ ഭാഗമായി സി. ജയന്തിയെ ആദരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗം എം.പ്രശാന്ത് അധ്യക്ഷനായി. പ്രധാനാധ്യാപകൻ ജോൺ തോമസ്, എൻ. എം.ഷേർളി, കെ.എസ്.ലാലിച്ചൻ, ഫ്‌ളോക്ക് ലീഡർ വി.എ.ജിനുമോൾ , കബ്ബ് മാസ്റ്റർ എഫ്. എ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.