ചേർത്തല: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ളചേർത്തല എൻജിനിയറിംഗ്‌ കോളേജിൽ 2024–25 അദ്ധ്യയന വർഷത്തിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് എന്നീ ബി.ടെക്‌ കോഴ്സുകളിലേക്ക് എൻ.ആർ.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിന് മാത്തമാറ്റിക്സ്,ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. താത്പര്യമുള്ള വിദ്യാർത്ഥികൾ www.cectl.ac.in ൽ 26ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധരേഖകൾ,1000 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ/പ്രിൻസിപ്പലിന്റെപേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം 29 ന് വൈകിട്ട് 5 ന് മുമ്പ് കോളേജിൽ ലഭിക്കേണം. കൂടുതൽ വിവരങ്ങൾ www.cectl.ac.in ൽ ലഭ്യമാണ്.ഫോൺ: 9495439580,9349276717.