ചേർത്തല:നഗരസഭയുടെയും തണ്ണീർമുക്കം പഞ്ചായത്തിന്റെയും വിവിധ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കൊക്കോതമംഗലം വില്ലേജ് ഓഫീസിൽ സ്ഥിരമായി വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. റീസർവേ നടപടികൾ പൂർത്തീകരിക്കാത്തതിന്റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന വില്ലേജാണ് കൊക്കോതമംഗലം. അടിയന്തരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്നും,റീസർവേ നടപടികൾ ഉടൻ പൂർത്തീകരിക്കണമെന്നും യു.ഡി.എഫ് ചേർത്തല നിയോജകമണ്ഡലം ചെയർമാൻ ടി.സുബ്രഹ്മണ്യദാസും കൺവീനർ ടി.വി.സുന്ദരനും ആവശ്യപ്പെട്ടു.