ആലപ്പുഴ: മന്ത്രിതല ചർച്ചയിൽ ധാരണയായ തീരുമാനങ്ങൾ നടപക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ആലപ്പുഴ റീജിയൺ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് പി.മണിക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.രാജീവൻ, കെ.ശശീന്ദ്രൻ, എം.വി.സുനിൽകുമാർ, വി.എസ്.അനിൽകുമാർ, കെ.ഗോപാലകൃഷ്ണൻ, എച്ച്.നാരായണൻ, ബി.സുരേഷ്‌കുമാർ. തുടങ്ങിയവർ പ്രസംഗിച്ചു. എം.ജെ.ജേക്കബ് സ്വാഗതവും, വി.വിനോദ് കുമാർ നന്ദിയും പറഞ്ഞു. എച്ച്.ഷബീന, അലക്‌സ് ഫിലിപ്പ്, നൗഫൽ, ഷാജഹാൻ, പി.ജി.ജ്യോതിഷ് കുമാർ, എസ്.ഭാഗ്യലക്ഷ്മി, എസ്.മിനി, സോയമോൾ, ടി.എം.ജെയിൻ തുടങ്ങിയവർ നേതൃത്വം നൽകി.