പൂച്ചാക്കൽ : പാണാവള്ളി എൻ.എസ്.എസ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും നടന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിവി രാജു അദ്ധ്യക്ഷനായി. ഹെഡ് മാസ്റ്റർ എ.ആർ.അശോകൻ, അദ്ധ്യാപകരായ അരുണിമ, സീമ എന്നിവർ സംസാരിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും നടന്നു.