മാന്നാർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി മാന്നാർ ഗ്രന്ഥശാലയുടെയും മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂളിന്റെയും സംയുക്താ ഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി. നായർ സമാജം ഗേൾസ് ഹൈസ്കൂളിൽ നടന്ന അനുസ്മരണ യോഗം ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ബി.ഷാജ്ലാൽ ഉദ്‌ഘാടനവും മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ടി.സരിത അദ്ധ്യക്ഷത വഹിച്ചു. ജെ.ഹരികൃഷ്ണൻ, കെ.ആർ. ശങ്കരനാരായണൻ നായർ തുടങ്ങിയവർ സംസാരിച്ചു. ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും അവലംബിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.