ph

കായംകുളം: ചുണ്ടയിടുന്നതിനിടെ വീടിന്‌ സമീപത്തെ കുളത്തിൽ കാൽവഴുതി വീണ് പെൺകുട്ടി മുങ്ങിമരിച്ചു. കരിയിലക്കുളങ്ങര പത്തിയൂർക്കാല ശിവനയനത്തിൽ ശിവപ്രസാദിന്റെ മകൾ നേഹാപ്രസാദ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. ചൂണ്ടയിടാൻ പോയ നേഹയെ കാണാത്തതിനെത്തുടർന്ന് മാതാവ് എത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നേഹയ്ക്ക് നീന്തലറിയില്ലായിരുന്നു. പ്ലസ് ടു കഴിഞ്ഞ് നഴ്സിംഗ് പഠനത്തിനായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. സംസ്കാരം ഇന്ന് . മാതാവ് :വിജി, സഹോദരി:നയന.