pusthakolsavam

മാന്നാർ: കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി സ്കൂളിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തകോത്സവം സംഘടിപ്പിച്ചു. മാവേലിക്കര ഗ്ലോബൽ ബുക്സുമായി സഹകരിച്ചാണ് പുസ്തകോത്സവം സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് സുജിത് ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗണേഷ് കുമാർ.ജി, മാനേജിംഗ് കമ്മിറ്റി അംഗം ശശിധരൻപിള്ള, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ രാജീവൻ.ആർ, ഗ്ലോബൽ ബുക്സ് പ്രതിനിധി ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ പ്രസാധകരുടെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ വിലക്കിഴിവിൽ കുട്ടികൾക്ക് വാങ്ങുന്നതിന് സൗകര്യം ഏർപ്പെടുത്തിക്കൊണ്ട് രണ്ടു ദിവസങ്ങളിലായി നടന്ന പുസ്തകോത്സവം ഇന്നലെ സമാപിച്ചു.