ചാരുംമൂട്:പാലമേൽ ഗ്രാമപഞ്ചായത്തിൻറെയും കൃഷിഭവന്റെ യും സംയുക്താഭിമുഖ്യത്തിൽ കർഷകസഭ, ഞാറ്റുവേല ചന്ത, വിള ഇൻഷുറൻസ് വാരാചരണം എന്നിവയുടെ പഞ്ചായത്ത് തല ഉദ്ഘാടനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.ശശി നിർവ്വഹിച്ചു. പഞ്ചായത്തംഗം എൽ.സജികുമാർ അദ്ധ്യക്ഷത വഹിച്ചു. കാർഷിക ഉത്പ്പന്നങ്ങളുടെ വിപണനം, നടീൽ വസ്തുക്കളുടെ വിതരണം, കൃഷികൂട്ടങ്ങളുടെ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളുടെ വിപണനം എന്നിവയും നടന്നു. കൃഷിഓഫീസർ പി.രാജശ്രീ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ വേണു കാവേരി, ബി. അനിൽകുമാർ, ദീപ പ്രസന്നൻ, ആർ.രതി , എൽ.വൽസല, ആശ, മിനി രാജു, സുമി ഉദയൻ, ബി. രാജലക്ഷ്മി, ഷീജ, സി.ഡി.എസ് ചെയർ പേഴ്‌സൺ സുനി ആനന്തൻ. അസി. കൃഷിഓഫീസർ കെ.ജയശ്രീ , കൃഷി അസി. പ്രമോദ് എന്നിവർ സംസാരിച്ചു.