ചാരുംമൂട്: ചുനക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സജി ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ബിനു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.ഗവ.വിക്ടോറിയ കോളേജ് റിട്ട.അസി.പ്രൊഫ. ഡോ.ഡി.ബിന്ദു ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഥമാദ്ധ്യാപിക ആർ. അജിത,വി.എച്ച്.എസ്.സി പ്രിൻസിപ്പൽ അന്നമ്മ ജോർജ്, സീനിയർ അസി.കെ.സുമ, സ്റ്റാഫ് സെക്രട്ടറി രേഖ, കൺവീനർ ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ നടത്തിയ ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.