ആലപ്പുഴ: കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാനകമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് സി.ബി.ചന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്നു. തൊഴിലാളികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്തു. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രക്ഷോഭ സമരങ്ങൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിശ്ചിത താലൂക്ക് ഓഫീസുകളിലേക്ക് 12ന് രാവിലെ 10 ന് തൊഴിലാളി മാർച്ചും ധർണയും നടത്തും.