മാന്നാർ: നീറ്റ് പരീക്ഷ ഉൾപ്പെടെയുള്ള പൊതുപരീക്ഷകളെ അട്ടിമറിച്ച് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിൽ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സ്ക്രാപ്പ് എൻ.ഡി.എ എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ മാന്നാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബിബിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ മാന്നാർ ഏരിയ സെക്രട്ടറി ഷാരോൺ പി.കുര്യൻ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗങ്ങളായ കാർത്തിക് കൃഷ്ണൻ, ശിവം യാദവ്, നന്ദു, അക്ഷയ് എന്നിവർ സംസാരിച്ചു.