ചെന്നിത്തല: പ്രസിദ്ധമായ ആറന്മുള ഉത്യട്ടാതി ജലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഭഗവാന്റെ ഇഷ്ട വഴിപാടായ വള്ളസദ്യ വഴിപാട് 21 ന് ആറന്മുളയിൽ ആരംഭിക്കും. ഇതിനോടനുമ്പന്ധിച്ച് ചെന്നിത്തല പള്ളിയോടത്തിന് വള്ളസദ്യ വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ് കരയോഗവുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ദിപു പടകത്തിൽ അറിയിച്ചു. ഫോൺ : 9847743 201(പ്രസിഡന്റ്), 8356031943 (സെക്രട്ടറി).