benny-k-philip

മാന്നാർ: മാന്നാർ ലയൺസ് ക്ലബ് റോയലിന്റെ ഈ വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും നാളെ നടക്കും. രാത്രി ഏഴിന് ഹോട്ടൽ മഹാരാജാ പാലസിൽ ലയൺസ് മുൻ ഡിസ്ട്രിക് ഗവർണർ ജി.വേണുകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ലയൺസ് പ്രസിഡന്റ് എസ്.വിജയകുമാർ അദ്ധ്യക്ഷനാകും. ബെന്നി കെ.ഫിലിപ്പ്(പ്രസിഡന്റ്), കെ.ജി ഗോപാലകൃഷ്‌ണൻ നായർ (സെക്രട്ടറി), സണ്ണി പുഞ്ചമണ്ണിൽ(അഡ്‌മിനിസ്ട്രേറ്റർ), ഡോ.ദിലീപ് കുമാർ(ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സ്കൂൾ വിദ്യാർത്ഥിനിക്ക് സൈക്കിൾ, പഠന സ്കോളർഷിപ്പ്, വിധവയ്ക്ക് തയ്യൽ മെഷീൻ , ചെയിൻ അറപ്പുവാൾ, സ്‌കൂളിന് സ്റ്റൗ, വഴിയോരക്കച്ചവടക്കാരന് തണൽകുട, പഠനോപകരണങ്ങൾ, ഫലവൃക്ഷ തൈകൾ എന്നിവയുടെ വിതരണം തുടങ്ങിയവയാണ് പ്രധാന സേവന പദ്ധതികൾ. പമ്പാനദിയിൽ വീണ യുവതിയെ രക്ഷിച്ച തലവടി കനകത്തറയിൽ ബിന്ദു ജയകുമാറിനെ ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികളായ ബെന്നി കെ.ഫിലിപ്പ്, കെ.ജി ഗോപാലകൃഷ്‌ണൻ നായർ, ഡോ.ദിലീപ് കുമാർ, എസ്.വിജയകുമാർ, മോഹൻ അരുൺസ്, ഇന്ദുശേഖരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.