മുഹമ്മ: അദ്ധ്യാപകനും ഗാന്ധിയനും കേരള സർവ്വോദയ മണ്ഡലം സംസ്ഥാന ട്രഷറും അർത്തുങ്കൽ തീരദേശ വനിതാസമാജം സ്ഥാപകനുമായിരുന്ന എ.എക്സ്.ഹെർഷലിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം എസ്.എൽ പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കലിന് സമ്മാനിച്ചു. കേരള സർവ്വോദയ മണ്ഡലം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരാരിക്കുളം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം.ഇ.ഉത്തമക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ.പി.പി.ബൈജു, എച്ച്.സുധീർ, എം. ഡി.സലിം, രാജുപള്ളിപ്പറമ്പിൽ, പി.എസ്.മനു, ജോസഫ് മാരാരിക്കുളം, ആശ കൃഷ്‌ണാലയം, പി. എ.കുഞ്ഞുമോൻ, ബി.ആർ.കൈമൾ കരുമാടി, ബേബി പാറേക്കാടൻ, വിജയകുമാർ കലവൂർ, അരുൺ കുമാർ, ചന്ദ്രബാനു, കൃഷ്ണൻകുട്ടി, മേബിൾ ജോൺകുട്ടി തുടങ്ങിയവർ സംസാരിച്ചു .