ഹരിപ്പാട് : ബൈക്കിടിച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ താമല്ലാക്കൽ ബൈജു ഭവനത്തിൽ ബൈജു (46 )നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡാണാപ്പടി - കാർത്തികപ്പള്ളി റോഡിൽ അനന്തപുരം ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം . ഡാണാപ്പടിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.