tui

ഹരിപ്പാട്: കടലാക്രമണ ഭീഷണിയിൽ വയോധികയുടെ വീട് ഏത് സമയവും കടൽ എടുക്കാൻ സാദ്ധ്യത. ആറാട്ടുപുഴ പെരുമ്പള്ളി കൊച്ചുവീട്ടിൽ രത്നമണി(65) യുടെ വീടാണ് ഏതു നിമിഷവും കടലെടുക്കാൻ സാദ്ധ്യത നിലനിൽക്കുന്നത്. വീടിന് പടിഞ്ഞാറുഭാഗത്തുള്ള ശുചിമുറി ചെറിയതോതിൽ തകർന്നു തുടങ്ങി. പഞ്ചായത്തിന്റെ അഗതി ആശ്രയ ലിസ്റ്റിലുള്ള വ്യക്തിയാണ് ഇവർ. വീട് നഷ്ടപ്പെട്ടാൽ പോകാൻ മറ്റൊരു ഇടമില്ലാതെ വിഷമിക്കുകയാണ് രത്ന മണി. ഈ ഭാഗത്ത് കടൽ ഭിത്തി പൂർണമായും ഇല്ലാത്ത അവസ്ഥയാണ്. ഇതാണ് കടലാക്രമണം ഈ ഭാഗത്ത് ഇത്രയ്ക്ക് രൂക്ഷമാകാൻ കാരണം. ഇവിടെ അടിയന്തരമായി തീര സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രത്ന മണിയുടെ വീട് പൂർണമായും നഷ്ടമാകും.