ചേർത്തല:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വീട്ടിലും ബന്ധുവീടുകളിലും താമസിപ്പിച്ചു പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ അമ്മയെയും മകനെയും കോടതി വെറുതെവിട്ടു.2019 ജൂലായിൽ മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അമ്പലപ്പുഴ പഴയ പുറക്കാട് സന്ധ്യ, മകൻ ആരോമൽ എന്നിവരെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി വെറുതെവിട്ടത്.പ്രതികൾക്കുവേണ്ടി അഡ്വ.സീമാ രവീന്ദ്രൻ,അഡ്വ.പി.എസ്.പ്രദീപ്,അഡ്വ.കെ.പി.ജയകുമാർ എന്നിവർ ഹാജരായി.