ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സെമിനാറും ദേവവൃക്ഷങ്ങളുടെ നടീൽ സമർപ്പണവും നടത്തി. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ടി.എസ്.സേവ്യർ തൈനടീൽ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മ അദ്ധ്യക്ഷനായി.സെക്രട്ടറി പി.അനിൽകുമാർ,ട്രഷറർ പി.എൻ.നടരാജൻ,വൈസ് പ്രസിഡന്റുമാരായ വെള്ളിയാകുളം പരമേശ്വരൻ, എം.ആർ.വേണുഗോപാൽ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.എം.മധുസൂദനൻ എന്നിവർ സംസാരിച്ചു. എൻ.വേണുഗോപാൽ,സുരേഷ് എസ്.നായർ,ജി.കെ.മധുകുമാർ,പി.അനിയപ്പൻ, എന്നിവർ നേതൃത്വം നൽകി.