ഹരിപ്പാട് : മുതുകുളം കെ.വി ഹയർ സെക്കൻഡറി സ്‌കൂൾ, ബുദ്ധ കോളേജ് ഒഫ് എഡ്യുക്കേഷൻ മുതുകുളം, ബി.എസ്‌.ഐ. ടി. ഇ മുതുകുളം , ബുദ്ധ എഡ്യൂക്കേഷൻ സെൻട്രൽ സ്‌ക്കൂൾ മുതുകുളം, എന്നിവയുടെ സ്ഥാപകനും, മാനേജറും ഗാന്ധിപീസ് ഫൌണ്ടേഷൻ അവാർഡ് ജേതാവുമായിരുന്ന ടി.കെ.രാജേന്ദ്രപ്പണിക്കരുടെ അനുസ്മരണ സമ്മേളനം നാളെ രാവിലെ 10 മുതൽ മുതുകുളം കെ.വി സംസ്‌കൃത ഹയർ സെക്കന്ററി സ്‌ക്കൂൾ ആഡറ്റോറിയത്തിൽ നടക്കും. എൻ. കെ. പ്രേമചന്ദ്രൻ എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, മുൻമന്ത്രി ജി. സുധാകരൻ, മുൻ എം.പിമാരായ എ.എം.ആരിഫ്, സി.എസ്.സുജാത, മുതുകുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ജ്യോതിപ്രഭ തുടങ്ങിയവർ പങ്കെടുക്കും.