sdertfe4

മുഹമ്മ: കല്ലാപ്പുറം വിശ്വഗാജി മഠം കിഴക്കേ ഗുരുമന്ദിരത്തിലെ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 9ന് തുടങ്ങി 12ന് അവസാനിക്കും. ജയതുളസീധരൻ തന്ത്രിയും മേൽശാന്തി മേഘലാലും ചടങ്ങുകൾക്ക് നേതൃത്വം നൽകും. 9ന് വൈകിട്ട് 5.30 ന് വിളക്ക് വരവ്, 7 ന് ഭദ്രദീപ പ്രകാശനം വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥ നിർവ്വഹിക്കും.10ന് രാവിലെ 5.30ന് ഗുരുപൂജ, വൈകിട്ട് 5ന് വിഷ്ണു സഹസ്രനാമം,7ന് ആവാഹനം.11ന് രാവിലെ 5.30ന് ഗുരുപൂജ, വൈകിട്ട് 5ന് ലളിത സഹസ്രനാമാർച്ചന,12ന് കലശാഭിഷേകം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് വലിയ കുരുതി.