അമ്പലപ്പുഴ: ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലേയും കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഹൈസ്ക്കൂളിലേയും രണ്ട് വർഷം പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി. കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. അമ്പലപ്പുഴ സി.ഐ എം. പ്രതീഷ് കുമാർ പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ പ്രഥമാധ്യാപിക വി.ഫാൻസി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റുമാരായ ശ്രീജ രതീഷ് , റീന മതികുമാർ , കൊല്ലം ഡി.ഇ.ഒ ഷൈനി വി., സി പി ഒ എസ്. സജി എന്നിവർ സംസാരിച്ചു. എസ്.പ്രിൻസ് , ഗാർഗി ബിനു, അഞ്ജു രജു, ജയൻ ജി ,ടി.ജി.രശ്മി , എം.ബുഷ്റ , എസ്.അജിത എന്നിവർ നേതൃത്വം നൽകി